ശൂനോയോ നോമ്പ് ആഗസ്റ്റ് 1 മുതൽ 15 വരെ

ശൂനോയോ എന്ന വാക്കിന് വാങ്ങിപ്പ് എന്നാണ് അർത്ഥം . താൻ ആരിൽ നിന്ന് ശരീരം പ്രാപിച്ചുവോ ആ പരിശുദ്ധ ശരീരം മണ്ണിൽ അഴുകി പോകുവാൻ ഇടയാകാതെ അതിനെ യേശു മിശിഹ സ്വർഗ്ഗത്തിലേക്ക് എടുത്തുകൊണ്ട് പോയ ദിനമാണു നാം ശുദ്ധമുള്ള ശൂനോയൊ പെരുന്നാളായി കൊണ്ടാടുന്നത്. അതായത് പരിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പിന്റെ സ്മരണാർത്ഥമാണ് സഭ ശൂനോയോ നോമ്പ് ആചരിക്കുന്നത് .

വിശുദ്ധ സഭ ദൈവമാതാവിന്റെ ശൂനോയോ അഥവാ വാങ്ങിപ്പ് ഭക്തി ആദരവോടു കൂടെ ആചരിക്കുന്നത് ആഗസ്റ് 1 മുതൽ 15 വരെ ആണ്. വിശുദ്ധ ദൈവമാതാവ് ലോകത്തിൽ നിന്ന് എടുക്കപെട്ടതിന്റെ സ്മരണാർത്ത്ഥം അപോസ്തോലിക കാലം മുതൽ സഭ ഈ നോമ്പ് ആചരിക്കുന്നു. സഭയിൽ വിശുദ്ധ ദൈവ മാതാവിന്റെ സ്ഥാനം പരിശുതന്മാരിലും വലുതാണ് . ലോക രക്ഷകനായ യേശു മിശിഹ മനുഷ്യനായി അവതരിക്കുവാൻ മുഖന്തിരമായത് മാതാവിൽ കൂടെ ആയിരുന്നു . അതിനാൽ വിശുദ്ധ കന്യക മറിയം യിന് " ദൈവ പ്രസവിത്രി/ ദൈവത്തെ വഹിച്ചവൾ " എന്നാ സ്ഥാനമാണ് സഭയിൽ ഉള്ളത് .

മാനവരക്ഷാ പദ്ധതിയില് വിശുദ്ധന്മാരില് ഒന്നാംസ്ഥാനം ദൈവമാതാവിനാണ്. ദൈവമാതാവെന്ന ഒരുപേരല്ലാതെ മാതാവിന് മറ്റു പേരുകളും ഇല്ല. കന്യക മറിയാമിനെ ദൈവമാതാവെന്നു വിളിക്കാത്തവര്ദൈവത്തില്നിന്നും അകന്നവര് തന്നെയാണ്. സഭയുടെ ആരാധന ക്രമത്തിലും വിശുദ്ധ ദൈവ മാതാവിനോടുള്ള അപേക്ഷകൾകും പ്രാർത്ഥനകൾക്കും മുഖ്യ സ്ഥാനമാണ് നൽകിയിട്ടുള്ളത് .എല്ലാ ബുധനാഴ്ചകളിലും ലോകരക്ഷയിലേക്കുള്ള മാതാവിന്റെ പങ്കാളിതത്തെ സ്മരിച്ചു നോമ്പ് അനുഷ്ടിക്കണമെന്ന് സഭ നിഷ്കർഷിക്കുന്നു . എന്നാൽ വിശുദ്ധ കന്യക മറിയം ഒരിക്കലും ഒരു ദേവി അല്ല . യേശു മിശിഹായുടെ സ്ഥാനത്തും പദവിയിലും കന്യക മറിയത്തെ പ്രതിഷ്ടിക്കുവാൻ സാധിക്കുകയില്ല . എന്നാൽ മാതാവ് പരിശുധന്മാരുടെ രാജ്ഞിയാണ് . മാതാവിന്റെ മധ്യസ്ഥതയ്ക്ക് ഫലസിദ്ധി വളരെ ആകുന്നു. രണ്ടാമത്തെ ഹവ്വയെന്നും രണ്ടാമത്തെ സ്വർഗമെന്നും മാതാവ് വിശേഷിപ്പിക്കപെടുന്നു .

എരിഞ്ഞു പോകാത്ത മുൾമരമെന്ന് പ്രതീകാത്മകമായ് നിത്യകന്യകയായ മാതാവിനെ വിളിക്കുന്നു . നാം പിന്തുടരുന്ന പാശ്ചാത്യ സുറിയാനി ആരാധനാക്രമ പാരമ്പര്യം അനുസരിച്ച് ജനന നാളിലല്ല , വാങ്ങിപ്പിനാണ് സഭ പ്രാമുഖ്യം നൽകുന്നത്. ജനനത്തെ സ്മരിക്കുന്ന എട്ട് നോമ്പ് സഭ വിലക്കുനില്ലെങ്കിലും ശൂനോയോ നോമ്പ് ആണ് ദൈവമാതാവിന്റെ പ്രധാന പെരുന്നാൾ. വിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില് നമുക്ക് അഭയം പ്രാപിക്കാം. ദുഷ്ടന് നേരെ തോൽക്കാത്ത ആയുധമായ വിശുദ്ധ നോമ്പെ സമാധാനത്തോടെ വരിക.

വിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം നമുക്കേവർക്കും കോട്ടയായിരിക്കട്ടെ.

ഞങ്ങളുടെ അപേക്ഷയും, പ്രാർത്ഥനയും കേട്ട് പുത്രന് തമ്പുരാനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ...

പരി. ശൂനോയോ നോമ്പിനോടനുബന്ധിച്ച് വൈകിട്ട് 6 മണിക്ക്   Bethel Chapel വച്ച് സന്ധ്യാനമസ്കാരം  ഉണ്ടായിരിക്കുന്നതാണ് എന്ന് സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തി കൊള്ളുന്നു.